വയനാട് വെള്ളമുണ്ടയിൽ കാണാതായ വയോധികയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. തൊണ്ടര്‍നാട് സ്വദേശിയായ കുഞ്ഞാമിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം അര കിലോ മീറ്റര്‍ ദൂരത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതലാണ് വായോധികയെ കാണാതായത്. പ്രായത്തിന്റെ അവശതകളുള്ള വായോധികയെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വീടിനു അരക്കിലോമീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം..
റോഡിനോട് ചേര്‍ന്ന് ഒരുമീറ്ററിലധികം ഉയരത്തിലാണ് കിണറുള്ളത്. ഇവര്‍ക്ക് ഇത്രദൂരം സ്വയം നടക്കാനാവില്ലെന്നും കൈവശമുണ്ടായിരുന്ന നാല് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു