TOPICS COVERED

ദിനപ്പത്രം തുറക്കുമ്പോള്‍ ഏറ്റവും ആകാംഷയോടെ പരതുന്ന പേജ് ഏതാണ് . ഫ്രണ്ട് പേജ് ,ലോക്കല്‍ പേജ് , എഡിറ്റോറിയല്‍ പേജ്, സ്പോര്‍ട്ട്സ് പേജ്  അതോ ചരമപ്പേജോ? കൊല്ലം സ്വദേശി റിന്സിയോട് ചോദിച്ചാല്‍ പറയും ചരമപ്പേജെന്ന് .  മെയ് മാസം 6. റിന്‍സി പത്രം തുറന്ന് ചരമപ്പേജില് മുങ്ങിത്തപ്പി. പലപലപേരുകള് അതില് കണ്ണുടക്കിയത് കൊച്ചി പുതുക്കലവട്ടത്തെ ചരമവാര്ത്തയില്. ചരമക്കുറിപ്പിലെ വിവരങ്ങള് വിശദമായി നോക്കി. പിന്നെ നേരെ സംസ്കാരം നടക്കുന്ന പള്ളിയിലേക്ക്. അവിടെ നിന്ന് മരണം നടന്ന വീടെവിടെയെന്ന് കൃത്യമായി മനസിലാക്കി. പുതുക്കലവട്ടം സ്വദേശി ജെന്‍സന്‍റെ ജ്യേഷ്ഠനാണ് മരിച്ചത്. പള്ളിയില്‍നിന്ന് നേരെ വീട്ടിലേക്ക്. ആശുപത്രിയില്‍ നിന്ന് പൊതുദര്ശനത്തിന് മൃതദേഹം എത്തിക്കും മുമ്പേ വീട്ടിലെത്തി .ശങ്കിച്ചു നിന്നില്ല . നേരെ വീട്ടിലേക്ക് കയറി. മരിച്ചയാളുടെ ഏറ്റവും അടുത്തയാളെങ്ങിനെയോ അങ്ങിനെയങ്ങ് പെരുമാറി .മരണമറിഞ്ഞ സങ്കടത്തില്‍ വീട്ടിലെത്തിയവരെ എല്ലാം ഓടിനടന്ന് ആശ്വസിപ്പിച്ചു. ഒന്നരമണിക്കൂറോളം അവര്‍ വീട്ടില്‍ ചെലവിട്ടു.അപ്പോഴേക്കും മൃതദേഹം വീട്ടിലെത്തിച്ചു. എല്ലാവരും പൊതുദര്‍ശനത്തിരക്കില്‍. ഇനിയാണ് കഥയിലെ ട്വിസ്റ്റ്. അതുവരെ  പറന്നു നിന്ന റിന്‍സി പെട്ടെന്ന് അപ്രത്യക്ഷയായി. ഒപ്പം വീട്ടില്‍ സൂക്ഷിച്ചിരുന്ന 14പവന്‍ സ്വര്‍ണവും.