കൊല്ലം കടയ്ക്കൽ കുമ്മിളിൽ ഗർഭിണിയായ ഇരുപത്തിരണ്ടുകാരിയെ സുഹൃത്തായ യുവാവിന്റെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം .
കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ 22 വയസ്സുള്ള ഫാത്തിമ ആണ് മരിച്ചത്. പുതുക്കോട് ചെറുകാടുള്ള വാടകവീട്ടിൽ കഴിഞ്ഞ രാത്രിയില്‍ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയെ കണ്ടെത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ഡിസംബർ മുതല്‍ ഇടപ്പണ സ്വദേശിയായ ദീപുവിനോടൊപ്പമാണ് താമസിച്ചിരുന്നത്. ഫാത്തിമയുടെ നെറ്റിയിൽആഴത്തിലുള്ള മുറിവ് കണ്ടെത്തിയതായും ദുരൂഹതയുണ്ടെന്നുമാണ് ഫാത്തിമയുടെ കുടുംബത്തിന്റെ ആരോപണം
ദീപുവിന്റെ ആദ്യത്തെ വിവാഹത്തിൽ ഉള്ള അഞ്ചുവയസ്സുള്ള കുട്ടിയും ഫാത്തിമയോടൊപ്പം ഉണ്ടായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് ഫാത്തിമയും ദീപുവും തമ്മില്‍ തർക്കം ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. അന്വേഷണം തുടരുകയാണെന്ന് കടയ്ക്കല്‍ പൊലീസ് അറിയിച്ചു