plus-one

TOPICS COVERED

പത്തനംതിട്ട കോഴഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ തല്ലിച്ചതച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. അടി കൊണ്ട് വീണ വിദ്യാർത്ഥിയെ നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആറന്മുള പോലീസ് കേസെടുത്തു

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ടാണ് അക്രമം. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു മർദ്ദനം. സഹപാഠികളാണ് ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സുഹൃത്തുക്കൾ മർദ്ദിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും  ദൃശ്യങ്ങളിൽ കാണാം. ശുചി മുറിക്കു മുന്നിലായിരുന്നു ആക്രമണം. വിദ്യാർത്ഥിക്ക് മുഖത്ത് സാരമായി പരുക്കേറ്റു. പിതാവിൻ്റ പരാതിയിൽ ആറന്മുള പോലീസ് അടികൊണ്ട വിദ്യാർത്ഥിയുടെ മൊഴി എടുത്തു. അക്രമം കാട്ടിയ വിദ്യാർത്ഥിക്കെതിരെ നടപടി ഉണ്ടാകുമെന്ന് സ്കൂൾ അധികൃതരും അറിയിച്ചു

      ENGLISH SUMMARY:

      Plus one student beaten up by classmate in Pathanamthitta