ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി കോഴിക്കോട് ഫാറൂഖ് കോളജിലെ വിദ്യാർഥികളുടെ വാഹന ഘോഷയാത്ര വാഹനങ്ങളുടെ വാതിലിൽ ഇരുന്നും തൂങ്ങിയുമുള്ള അതിരു വിട്ട ഓണാഘോഷത്തിൻ്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. വാർത്ത വന്നതിനു പിന്നാലെ മോട്ടർ വാഹന 5 വാഹനങ്ങൾ പിടിച്ചെടുത്തു.
ഗതാഗതം മുടക്കി, അപകടകരാം വിധ വാഹന ഘോഷയാത്ര നടന്നത് ഇന്നലെ. മനോര ന്യൂസിലൂടെ രാവിലെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ മോട്ടോർ വാഹന വകുപ്പിൻ്റെ പിടി വീണു. ഇന്നത്തെ ഓണാഘോഷത്തിനു മുന്നോടിയായിരുന്നു ഇന്നലത്തെ വാഹന ഘോഷയാത്ര. മുന്തിയ കാറുകളുടെ വാതിലിലും സ്റ്റെപ്പിലും തൂങ്ങിയുള്ള യാത്ര പൊതു ഗതാഗതം മുടക്കി.
അപകടകരമാം വിധം ഓടിയ മറ്റു വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പ് തുടങ്ങി. വാഹനം ഓടിച്ചവർക്ക് ലൈസൻസ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അപകടകരാം വിധം വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്