AI Generated Image

AI Generated Image

TOPICS COVERED

കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 29കാരിയായ പവിത്ര സുരേഷ് ആണ് അമ്മയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. വിവാഹിതയായ പവിത്രയുടെ 20കാരനുമായുള്ള ബന്ധം അമ്മ അറിഞ്ഞതും ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ബാത്ത്റൂമില്‍ കാല് തെന്നി വീണതിനെ തുടര്‍ന്ന് അമ്മയുടെ ബോധം പോയതായും മുറിയില്‍ കൊണ്ടുവന്ന് കിടത്തിയപ്പോഴേക്കും മരിക്കുകയായിരുന്നു എന്നുമാണ് പവിത്ര ആദ്യം പൊലീസിനോട് പറഞ്ഞത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ശ്വാസംമുട്ടിച്ചാണ് അമ്മയ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പവിത്ര കുറ്റം സമ്മതിച്ചു. 

കാമുകനുമായി ഗൂഡാലോചന നടത്തിയതിന് ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയത് എന്ന് പവിത്ര സമ്മതിച്ചു. അറസ്റ്റിലായ കാമുകന്‍ ലവ്ലിഷും കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പലവട്ടം അമ്മ പവിത്രയോട് പറഞ്ഞിരുന്നു. അമ്മയുടെ പലതവണയായുള്ള താക്കിതിനെ തുടര്‍ന്നാണ് ക്രൂര കൊലപാതകം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചത്. 11 വര്‍ഷം മുന്‍പാണ് പവിത്രയുടെ വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഒരു വര്‍ഷമായി കാമുകനുമായി പവിത്രയ്ക്ക് ബന്ധമുണ്ട്. 

ENGLISH SUMMARY:

The police arrested the woman who killed her mother along with her boyfriend. 29-year-old Pavitra Suresh tried to pretend that it was an accidental death after killing her mother. Married Pavitra's relationship with a 20-year-old was discovered and questioned by her mother, which led to the murder