അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവതിയുടെ സുഹൃത്തായ ലാന്‍സ് നായിക്കാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവതിയെ സൈനികന്‍ ലൈംഗികമായി പീഡിപ്പിച്ചത്.
നഗ്നവിഡിയോകളും കുളിമുറി ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി സൈനികന്‍ തന്നെ നിര്‍ബന്ധിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് യുവതിക്ക് കടുത്ത രക്തസ്രാവമുണ്ടായി.
എന്നാല്‍ പീഡിപ്പിച്ചിട്ടില്ലെന്നും തങ്ങള്‍ ഡേറ്റിങിലാണെന്നും ലൈംഗികബന്ധത്തെ തുടര്‍ന്ന് യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു എന്നുമാണ് സൈനികന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതിയുമായി ഒരു വര്‍ഷത്തോളമായി തനിക്ക് ബന്ധമുണ്ടെന്നും സൈനികന്‍ പറയുന്നു. എന്നാല്‍ സൈനികന്‍ അനുവാദമില്ലാതെ തന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തിരുന്നതെന്ന് യുവതി പറയുന്നു.