കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ തലയ്ക്കടിച്ച് കൊന്നു. പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി നബീസ ആണ് മരിച്ചത്. പ്രതി നാസര്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കൊലപാതകം നടന്നത്. പ്രതിക്ക് മാനസിക പ്രശ്നമുണ്ട്. മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റൊരു മകന്‍ പരുക്കുകളോടെ ആശുപത്രിയില്‍.