AI Image and image of the accused

AI Image and image of the accused

TOPICS COVERED

കോഴിക്കോട് താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക്‌ നിർബന്ധിച്ചെന്ന പരാതിയിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവായ അടിവാരം സ്വദേശിയും ആണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയാണ്  നഗ്ന പൂജ നടത്താൻ പ്രേരിപ്പിച്ചതെന്നു യുവതി മനോരമ ന്യൂസിനോട് പറഞ്ഞു..

 

40 ദിവസം തുടർച്ചയായി നഗ്നപൂജ നടത്തിയാൽ കുടുംബ വഴക്ക് മാറുമെന്നും സാമ്പത്തികമായി  പുരോഗതി ഉണ്ടാകും എന്ന് പറഞ്ഞാണ് പ്രകാശൻ യുവതിയുടെ കുടുംബത്തെ സമീപിക്കുന്നത്.

മൂന്നു മാസം ഗർഭിണിയായ യുവതിയും ഭർത്താവും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനു കാരണം ഭർത്താവിന്റെ ശരീരത്തിൽ  ബാധിച്ച ബ്രഹ്മ രക്ഷസാണെന്നാണ് പ്രകാശൻ യുവതിയോട് പറഞ്ഞത്. പലപ്പോളും ഭർത്താവ് യുവതിയെ ശരീരികമായി ഉപദ്രവിച്ചിരുന്നു. പൂജ നടത്താൻ ഭർത്താവും പ്രേരിപ്പിച്ചതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. 

സംഭവത്തിൽ പ്രകാശനെയും യുവതിയുടെ ഭർത്താവിനെയും താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരെയും താമരശ്ശേരി കോടതി പതിനല് ദിവസത്തേക്ക് റിമാൻറ് ചെയ്തു