ആലപ്പുഴ രാമങ്കരിയിൽ വീട് കയറി ആക്രമണം. രാമങ്കരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിനെയാണ് വീട്ടിൽ കയറി വെട്ടിയത്. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി. ആക്രമണത്തിന് പിന്നിൽ ബൈജുവിന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവ് മണ്ണഞ്ചേരി സ്വദേശി സുബിൻ ആണെന്നാണ് പൊലീസ് നിഗമനം. സുബിനെയും യുവതിയെയും കാണാനില്ല. ഇന്നലെ രാത്രി 12.30ഓടെ ആയിരുന്നു ആക്രമണം. ബൈജുവിനെ വെട്ടിയ ശേഷം യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. തലയ്ക്കും പുറത്തിനും ഗുരുതരമായി പരുക്കേറ്റ ബൈജു ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.