TOPICS COVERED

വയനാട് കല്‍പറ്റയില്‍ നേപ്പാള്‍ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയതായി സമ്മതിച്ച് ഭര്‍ത്താവും മാതാപിതാക്കളും. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയാണെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയുണ്ടായ അന്വേഷണത്തിലാണ് നേപ്പാള്‍ സ്വദേശിനിയുടെ ഭര്‍ത്താവ് റോഷനും മാതാപിതാക്കളായ മഞ്ജുവും അമറും കുറ്റം സമ്മതിച്ചത്. റോഷന്‍റെ ഭാര്യ പാര്‍വതിയുടെ പരാതിയില്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ഏഴാംമാസം ജനിച്ച ആണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് മൊഴി. ഇതിനുശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്നും പ്രതികള്‍ പൊലീസിനോടു പറഞ്ഞു.

ENGLISH SUMMARY:

Husband and parents have admitted to killing the baby of a Nepalese woman in Kalpetta, Wayanad.