സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായില്‍ മരിച്ച നിലയിൽ . കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഷാനു കഴിഞ്ഞ 10 ദിവസത്തിലേറെയായി ഇവിടെ താമസിച്ചു വരുകയായിരുന്നു. നേരത്തെ നടിയുടെ ബലാത്സംഗ പരാതിയിൽ ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 2018ൽ സിനിമയിലും സീരിയലും അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്തെന്നായിരുന്നു നടിയുടെ പരാതി. കഴിഞ്ഞദിവസം ഷാനുവിനെ കാണാൻ സിനിമാരംഗത്തെ സുഹൃത്തുക്കൾ അടക്കം എത്തിയിരുന്നുവെന്ന് ഹോട്ടൽ ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു