TOPICS COVERED

പഴനി ക്ഷേത്രത്തിലെ പ്രസാദമായ 'പഞ്ചാമൃത'ത്തില്‍ ഗര്ഭനിരോധന ഗുളികകൾ കലർത്തിയെന്ന പരാമര്‍ശം നടത്തിയ തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. ട്രിച്ചി ജില്ലാ സൈബർ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്. 

തിരുപ്പതിയിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡൂകളില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വിവാദപരാമര്‍ശവുമായി  മോഹൻ ജി രംഗത്തെത്തിയത്. പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍വിമര്‍ശനമുയര്‍ന്നു. വിവിധ സംഘടനകളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. അറസ്റ്റിനെതിരെ തമിഴ്നാട് ബിജെപി  അധ്യക്ഷൻ അശ്വത്ഥാമൻ അല്ലിമുത്തു രംഗത്തെത്തി. എന്തിനാണ് അറസ്റ്റെന്നും എവിടെയാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നതെന്നും കുടുംബത്തെ അറിയിച്ചിട്ടില്ലെന്നു ബിജെപി  അധ്യക്ഷൻ എക്സില്‍ കുറിച്ചു. 'പഴയ വണ്ണാരപ്പേട്ടൈ', 'താണ്ഡവം', 'ദ്രൗപതി' തുടങ്ങി നിരവധി തമിഴ് ചലച്ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍ ജി.