pattambi-mdma

TOPICS COVERED

ആറ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി മന്‍സൂറിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പരിശോധനയില്‍ പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ലഹരി പിടികൂടിയത്. വില്‍പന ലക്ഷ്യമിട്ട് ട്രെയിന്‍ മാര്‍ഗം യുവാവ് ലഹരിയുമായി എത്തിയതെന്നാണ് നിഗമനം. ഫോണില്‍ ഇടപാടുറപ്പിച്ചിരുന്നവര്‍ക്കായി ആറ് ഗ്രാം എം.ഡി.എം.എയാണ് മന്‍സൂര്‍ കയ്യില്‍ കരുതിയിരുന്നത്. 

 

ലഹരി കൈമാറുന്നവരെന്ന് കരുതുന്ന നിരവധിപേരുടെ വിവരങ്ങള്‍ യുവാവിന്റെ ഫോണില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ ലഹരി ഉപയോഗം, ഇടപാട് എന്നിങ്ങനെ മുപ്പത്തി രണ്ട് കേസുകളാണ് പട്ടാമ്പിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ്. ലഹരിവരവിന് തടയിടാന്‍ വാഹന പരിശോധനയ്ക്കൊപ്പം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി തിരക്കേറിയ ഇടങ്ങളില്‍ പ്രത്യേക നിരീക്ഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

The police arrested the youth with MDMA