sat-hospital-03

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധിയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്.ശ്യാംകുമാറിനെയാണ്  സസ്പെൻഡ് ചെയ്ത്.  കൃത്യനിർവഹണത്തിൽ മനപൂർവമായ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 

 

ഞായറാഴ്ച രാത്രി മൂന്നു മണിക്കൂർ നേരം എസ് എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിൽ കുറ്റകരമായ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. എസ്എടിയുടെ ചുമതലയുള്ള പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്.ശ്യാംകുമാർ പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ എന്നിവരെ നേരത്തെ  സസ്പെൻഡ് ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് നടപടി. വൈദ്യുതി തകരാറിലാകും എന്നറിഞ്ഞിട്ടും ബദൽ സംവിധാനം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ അന്വേഷണം നടത്താൻ ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി.

താത്ക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. സ്ത്രീകളുടെയും കുട്ടികളുടേയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യുതി മുടങ്ങിയത്. ടോർച്ചിന്റെയും മെഴുകുതിരി വെട്ടത്തിന്റെയും വെളിച്ചത്തിൽ ആശുപത്രി പ്രവർത്തിക്കാനിടയാക്കിയ വീഴ്ച വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. 

ENGLISH SUMMARY:

PWD executive engineer suspended for power crisis at Thiruvananthapuram SAT hospital