TOPICS COVERED

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നഗരത്തിലെ ലഹരിമാഫിയ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൊക്കെയിനിന് പുറമെ മറ്റ് രാസലഹരിമരുന്നുകളും ഓംപ്രകാശിന്‍റെ മുറിയിലെത്തിച്ചുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നീക്കം. കേസില്‍ സിനിമാതാരങ്ങളെ ചോദ്യംചെയ്യാനിരിക്കെ പ്രയാഗ ഹോട്ടലില്‍ എത്തിയിരുന്നുവെന്ന് പിതാവ് മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.

നഗരത്തിലെ നക്ഷത്രഹോട്ടലില്‍ മൂന്ന് മുറികളെടുത്താണ് ഓംപ്രകാശും സംഘവും ശനി,ഞായര്‍ ദിവസങ്ങളില്‍ തങ്ങിയത്. ഇവിടേക്കാണ് ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ ഉള്‍പ്പെടെ ഇരുപതിലേറെപേര്‍ ശനിയാഴ്ച എത്തിയത്. ഞായറാഴ്ച പൊലീസിന്‍റെ റെയ്ഡല്‍ കൊക്കെയിന്‍റെ അവശേഷിപ്പുകളും മദ്യകുപ്പികളും കണ്ടെത്തി. ഇന്നലെ മുറികളില്‍ ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കൂടുതല്‍ ലഹരിമരുന്നിന്‍റെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകള്‍ ലഭിച്ചു. ഇതാണ് കൂടുതല്‍ ലഹരിമാഫിയ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. അന്നേ ദിവസം മുറിയിലെത്തിയ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യുകയാണ്. 

സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ പ്രയാഗ നല്ല കുട്ടിയാണെന്നാണ് പിതാവിന്‍റെ അഭിപ്രായം. മാര്‍ട്ടിന്‍ പീറ്റര്‍, പ്രയാഗയുടെ പിതാവ് നിലവില്‍ നോട്ടീസ് നല്‍കിയിട്ടില്ലെങ്കിലും പ്രയാഗയെയും ശ്രീനാഥ് ഭാസിയേയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കൂടുതല്‍ സിനിമാതാരങ്ങളുടെ പങ്കും അന്വേഷണപരിധിയിലുണ്ട്.

The police have extended the investigation to drug mafia groups in the city: