സഹസംവിധായികയെ പീഡിപ്പിച്ച കേസില്‍ താന്‍ നിരപരാധിയെന്ന് സംവിധായകന്‍ സുരേഷ് തിരുവല്ല. പരാതിക്കാരിയെ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ഫോണില്‍ മാത്രമാണ് സംസാരിച്ചതെന്ന് സുരേഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. യുവതിക്ക് അവസരം ചോദിച്ച് സമീപിച്ചത് കേസിലെ ഒന്നാംപ്രതിയായ വിജിത്ത് വിജയകുമാറാണെന്നും സുരേഷ് വ്യക്തമാക്കി. തന്‍റെ നിരപരാധിത്വം അന്വേഷണത്തില്‍ ബോധ്യപ്പെടുമെന്നും സുരേഷ് തിരുവല്ല മനോരമ ന്യൂസിനോട് പറഞ്ഞു. മാവേലിക്കര സ്വദേശിനിയായ സഹസംവിധായികയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.