കാസര്‍കോട് ബോവിക്കാനത്തു യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പൊവ്വൽ ബെഞ്ച്കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്. സംഭവത്തിനു പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അലീമയെ മര്‍ദ്ദിക്കാറുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
സംഭവം നടന്ന രാത്രിയും വഴക്കുണ്ടായെന്നു പൊലീസ്. തൊട്ടു പിന്നാലെയാണ് അലീമയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മക്കൾ: നാസിയ, അംന, സഫ്ന, ഷിഫാന, സഫാന.