TOPICS COVERED

വേട്ടയാടിയ കൂരമാനും തോക്കുകളുമായി രണ്ടു പ്രതികള്‍ മലപ്പുറം നിലമ്പൂരില്‍ വനം ഉദ്യോഗസ്ഥരുടെ പിടിയിലായി.  മുക്കം തോട്ടുമുക്കം സ്വദേശികളാണ് വലയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് വനം ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പുലര്‍ച്ചെ തോട്ടപ്പളളി പള്ളിമേട്ടിലെ വീട്ടിലെത്തി വനം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കൂരമാന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. തോട്ടുമുക്കം സ്വദേശികളായ അറപ്പാട്ടുമാക്കല്‍ ദേവസ്യ, സഹോദരന്‍ ജോസഫ് എന്നിവരേയാണ് അകമ്പാടം റേയ്ഞ്ച് ഒാഫീസറും സംഘവും പിടികൂടിയത്.  കൂരമാന്‍റെ 4 കിലോ ഇറച്ചിയും ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും എയര്‍ഗണ്ണും 12 തിരകളും രണ്ട് ഹെഡ് ലൈറ്റുകളും ഇറച്ചി വെട്ടുന്ന കത്തികളും പിടികൂടി. 

നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വാഴകൃഷിയുടെ മറവിലായിരുന്നു മൃഗവേട്ട. തോക്കും എയര്‍ഗണ്ണും പൊലീസിന് കൈമാറും.