മദ്യം വാങ്ങാന്‍ പണം നല്‍കിയില്ലെന്ന കാരണത്താല്‍ നിര്‍മാണത്തൊഴിലാളിയായ യുവാവിനെ പിതാവും മക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. വസാര്‍ അയൂബ് ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്.
സാജിദ്, അസ്ലം, അവെസ് എന്നിവര്‍ മദ്യം വാങ്ങുന്നതിനായി വസാറിനോട് 500 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതരായാണ് വസാറിനെ ഇവര്‍ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച ആസാദ് ചൗക്കിലെ തടാകത്തിന് സമീപമാണ് സംഭവം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.