TOPICS COVERED

കൊല്ലം തേവലക്കരയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ബാങ്കിന്‍റെ തേവലക്കര ശാഖയിലെ അപ്രൈസര്‍ അജിത് വിജയനാണ് അറസ്റ്റിലായത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ബാങ്കിലെത്തുന്ന ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് രേഖകള്‍ തയാറാക്കി മുക്കുപണ്ടം പണയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 86 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. അജിത് വിജയനും ചില ഉപഭോക്താക്കളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്ന് കാട്ടി ബാങ്ക് മാനേജര്‍ തെക്കുംഭാഗം പൊലീസില്‍ നല്‍കിയ പരാതിപ്രകാരമാണ് അറസ്റ്റ്. എന്നാല്‍ ഉപഭോക്താക്കളെ ചോദ്യം ചെയ്തെങ്കിലും തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമായി. ‌പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് തേവലക്കരയിൽ നേരത്തെ സമരങ്ങളും നടന്നിരുന്നു.

ഒളിവിൽ പോയ അജിത്ത് രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള് പാലക്കാട് വാളയാറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അജിത്തിനെ പിടികൂടാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസ് ബെംഗളുരുവില്‍ എത്തിയെങ്കിലും അവിടെ നിന്ന് രക്ഷപെട്ടിരുന്നു. കേസില്‍ ബാങ്കിന്റെ േരഖകള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.