crime-stabbed

TOPICS COVERED

ലൈംഗിക പീഡനത്തിന് ഇരയായ യുവതിയുടെ ബന്ധുവിന്റെ കൈ വെട്ടിമാറ്റി യുവാവ്. ഗുജറാത്തിലെ സൂറത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഇര്‍ഫാന്‍ ഷെയ്ക്, ഇയാളുടെ മൂന്ന് സഹോദരങ്ങള്‍ എന്നിവര്‍ അറസ്റ്റിലായി. കൊലപാതക ശ്രമം, ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

ദേവ്മുരാരി എന്നയാളുടെ കയ്യാണ് വെട്ടിമാറ്റിയത്. ദേവ്മുരാരിയുടെ ബന്ധുവായ യുവതിയെ ഇര്‍ഫാന്‍ ഷെയ്ക് പീഡിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദേവ്മുരാരിയുടെ സംഘവും ഇര്‍ഫാന്റെ സംഘവും ഏറ്റുമുട്ടലുണ്ടായി. പിന്നാലെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇവര്‍ ഒത്തുതീര്‍പ്പിലെത്തി. 

എന്നാല്‍ പീഡനത്തിന് ഇരയായ യുവതിയുടെ വീടിന്റെ ജനല്‍ ഇര്‍ഫാന്‍ തകര്‍ത്തെന്ന് ദേവ്മുരാരി അറിഞ്ഞതോടെ ഇരു സംഘങ്ങളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലായി. സംഘര്‍ഷത്തിന് ഇടയില്‍ യുനുസ് ഷെയ്ഖ് എന്നയാള്‍ ദേവ്മുരാരിയുടെ കൈ വാളുപയോഗിച്ച് വെട്ടിമാറ്റുകയായിരുന്നു. 

ENGLISH SUMMARY:

The young man cut off the hand of the woman's relative who was a victim of sexual harassment. The incident took place on Monday in Surat, Gujarat