ആലപ്പുഴ നഗരസഭയുടെ വലിയ ചുടുകാട് പാർക്കിൽ ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കലവൂര്‍ സ്വദേശി അമലാണ് അറസ്റ്റിലായത്. ജീവനക്കാരെ വിദ്യാർത്ഥി സംഘം മർദ്ദിക്കുന്നതിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. നവാസ്, അനീഷ് എന്നീ ജീവനക്കാർക്കാണ് വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘത്തിന്‍റെ മർദനത്തിൽ പരുക്കേറ്റത്. പാർക്കിലിരുന്ന് ലഹരി ഉപയോഗിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ എതിർത്തതാണ് ജീവനക്കാരെ മർദ്ദിക്കാൻ കാരണം.

12 അംഗ സംഘത്തിന്‍റെ ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂർത്ത വസ്തു കൊണ്ട് മുറിവേൽപ്പിക്കുകയും കടിക്കുകയും നിലത്തിട്ട് മർദിക്കുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്ന ഹരിത കർമ സേനാംഗങ്ങളാണ് ഇവരെ രക്ഷിച്ചത്.

ENGLISH SUMMARY:

In the case of the assault on workers at the Valiya Chudukad Park in Alappuzha municipality, one person has been arrested. Amal, a resident of Kalavoor, is the arrested individual. Additional footage of the student group attacking the employees has also emerged.