shemeer-ali

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് ഒടുവില്‍‌ പിടിയില്‍. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീർ അലിയാണ് പിടിയിലായത്. ഷെമീർ അലിയെ കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു 

സംസ്ഥാനത്തുടനീളം മുപ്പതിലധികം പെൺകുട്ടികൾക്ക് ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ സന്ദേശമയച്ചതായി പൊലീസ് പറഞ്ഞു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഷെമീർ അലി ഇൻസ്റ്റഗ്രാമിൽ സഞ്ജു എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നതെന്നാണ് വിവരം.

അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ ഷെമീർഅലി ഭീഷണിപ്പെടുത്തിയതോടെയാണ് വിവരം പുറത്തായത്. വിദ്യാർഥിനി ചൈൽഡ്ലൈൻ മുഖേനെ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്.

ENGLISH SUMMARY:

Man used fake instagram account to cheat on girls. He captured naked photos of the girls and finally arrested by Anchal police.