TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പ് കിണവക്കലിലെ മതപഠന കേന്ദ്രത്തില്‍ വിഴിഞ്ഞം സ്വദേശിയായ വിദ്യാര്‍ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. താനൂര്‍ സ്വദേശിയായ ഉമൈര്‍ അഷ്റഫിയെ കണ്ണവം പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവമുണ്ടായി രണ്ട് മാസം തമിഴ്നാട്ടിലും കര്‍ണാകടയിലും ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയ വിവരമറിഞ്ഞ പൊലീസ് പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഉമൈര്‍ അഷ്റഫിയെ പിന്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ ആറിനായിരുന്നു വിദ്യാര്‍ഥിയായ അജ്മല്‍ ഖാനെ മാരകമായി പൊള്ളിക്കുകയും വടികൊണ്ട് അടിയ്ക്കുകയും രഹസ്യഭാഗങ്ങളില്‍ മുളക് അരച്ച് തേക്കുകയും ചെയ്തത്. 

ക്രൂരപീഡനത്തില്‍ ഭയന്ന വിദ്യാര്‍ഥി ആരുമറിയാതെ രാത്രിയില്‍ നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു

ENGLISH SUMMARY: