പഴക്കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പഴം തിന്നുമോ അതോ കാശ് മോഷ്ടിക്കുമോ? ഉത്തരം സിമ്പിളാണ് ഈ കള്ളന് താല്‍പര്യം പഴങ്ങളില്‍ മാത്രം. കഴിഞ്ഞ ദിവസമാണ് വണ്ടൂർ അങ്ങാടിയിലെ പഴക്കടയിലേക്ക് രാത്രി കള്ളന്‍ കയറുന്നത്. ആദ്യം കടയിലൂടെ ഒന്ന് നടന്നു, പെട്ടിയിലാകെ ഒന്ന് കയ്യിട്ട് നോക്കി, നോ രക്ഷ ഒരു രൂപ പോലും കടയിലില്ല. പിന്നെയുള്ളത് പഴങ്ങള്‍ മാത്രം എന്നാല്‍ പിന്നെ അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്ന് കള്ളന്‍.
നല്ല ക്ഷീണമുണ്ട്, കുറച്ച് കഷ്ടപ്പെട്ടാണ് കടയില്‍ കയറിയത്. ആദ്യം ഫാന്‍ ഓണാക്കി കുറച്ച് കാറ്റ് കൊണ്ടു, പിന്നെ ചുറ്റും നോക്കി .നന്നായി വിശക്കുന്നുമുണ്ട്. മുന്തിരിയിലാണ് കണ്ണിലുടക്കിയത്. ഒരു കുല മുന്തിരി ഒന്നാകെ അകത്താക്കി കുറച്ച് വെള്ളംകൂടി കുടിച്ച് പുറത്തേക്ക്
കള്ളന്‍റെ ഈ വികൃതിത്തരങ്ങള്‍ എല്ലാം സിസിടിവി തല്‍സമയം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഏതായാലും മുന്തിരി കള്ളന്‍ ഇപ്പോള്‍ എയറിലാണ് .