kattapana-theft

TOPICS COVERED

ഇടുക്കി കട്ടപ്പനയിൽ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം രാത്രി മാർക്കറ്റിലെ പച്ചക്കറി കടയിൽ കയറിയ മോഷ്ടാക്കൾ പണം കവർന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു 

 

കഴിഞ്ഞദിവസം പുലർച്ചെയാണ് കട്ടപ്പന മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിൽ മോഷണം നടന്നത്. കടയുടെ മുൻഭാഗം മറയ്ക്കാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക് പടുത നശിപ്പിച്ചശേഷമാണ് മോഷ്ടാക്കൾ അകത്തു കടന്നത്. തുടർന്ന് മേശവിരിപ്പിൽ സൂക്ഷിച്ച പണം കവർന്നു. കടയുടമ അനീഷിന്റെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു

കടയ്ക്കുള്ളിൽ പ്രവേശിച്ച രണ്ടുപേരെ കൂടാതെ നാലംഗ സംഘം സംശയാസ്പദമായ സാഹചര്യത്തിൽ മാർക്കറ്റിനുള്ളിലൂടെ നടക്കുന്ന സി സി ടി വി ദൃശ്യങ്ങളും പൊലീസിനെ ലഭിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് സമാനമായ രീതിയിൽ മാർക്കറ്റിൽ മോഷണം നടന്നിരുന്നു. ഇടവേളക്കുശേഷം വീണ്ടും മോഷണം വ്യാപകമാകുന്നത് വ്യാപാരികൾക്ക് ആശങ്കയാവുകയാണ് 

ENGLISH SUMMARY:

kattappana theft series