അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പട്ട വിജയലക്ഷ്മിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . 13 തവണ തലയിലും കഴുത്തിലും വെട്ടി.കൊലപാതകം നടന്നത് അമ്പലപ്പുഴയിൽ ആയതിനാൽ അന്വേഷണം അമ്പലപ്പുഴ പൊലിസിന് കൈമാറും
സുഹൃത്തായ വിജയലക്ഷ്മിയെ പ്രതിയായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. അമ്പലപ്പുഴയിൽ വീട്ടിൽ വച്ച് രാത്രി
സുഹൃത്തിന്റെ ഫോൺ വന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. വിജയലക്ഷ്മിയുടെ തല പിടിച്ച് കട്ടിലില്‍ ഇടിച്ച ശേഷം ജയചന്ദ്രന്‍ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. അബോധവസ്ഥയില്‍ ആയതോടെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി. തലയിലേറ്റ ആഴത്തിലുള്ള മുറിവുകൾ മരണകാരണമായെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് .
വിജയലക്ഷമിയുടെ തലയിലും കഴുത്തിലും 13 ലധികം മുറിവുകളുണ്ട്.
തലയുടെ പിന്‍ഭാഗത്ത് മാത്രം ആഴത്തിലുള്ള ഏഴിലധികം മുറിവുകളുണ്ട്. കരുനാഗപ്പള്ളി എ സി പി അഞ്ജലി ഭാവനയുടെയും എസ് എച്ച് ഒ ബിജുവിന്റേയും നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കേസ് വ്യാഴാഴ്ച അമ്പലപ്പുഴ പോലീസിന്കൈമാറും.കൊലപാതകം നടന്നത് അമ്പലപ്പുഴയിലായതിനാലാണ് തുടര്‍ന്നുള്ള അന്വേഷണം അമ്പലപ്പുഴ പോലീസിന് കൈമാറുന്നത്. കൊലപാതകത്തില്‍ ജയചന്ദ്രനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലിസ് നൽകുന്ന വിവരം. ഈ മാസം ആറിന് കാണാതായ വിജയലക്ഷ്മിയെ സുഹ്യത്തായ ജയചന്ദ്രൻ അമ്പലപ്പുഴ കരൂരിലെ തൻ്റെ വീട്ടിൽ വച്ച് ഏഴിന് പുലർച്ചെ കൊലപ്പെടുത്തി തൊട്ടടുത്ത പറമ്പിൽ കുഴിച്ചിടുകയായിരുന്നു . വിജയലക്ഷ്മിയെ കാണാനില്ലെന്ന് 10-ാം തീയതിയാണ് പരാതി ലഭിച്ചത്. വിജയലക്ഷ്മിയുമായി ബന്ധമുള്ള ജയചന്ദ്രൻ അടക്കമുള്ളവരുടെ വിവരങ്ങളും പൊലിസിനോട് ബന്ധുക്കൾ പറഞ്ഞിരുന്നു.
പൊലിസ് അന്വേഷണം നടത്തുമ്പോഴാണ് ഇവരുടെ ഫോൺ എറണാകുളത്ത് കെഎസ്ആര്‍ടിസി ബസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫോൺ രേഖകൾ പരിശോധിച്ച പൊലിസിന് വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിലുള്ള ബന്ധത്തിന്റെ സൂചനകൾ കിട്ടി. തുടർന്ന് ഞായറാഴ്ച ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലിസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴയിലെ വീട്ടിലും പരിസരത്തും മൂന്നു ദിവസം പൊലീസ് പരിശോധന നടത്തി.
ഇന്നലെ അമ്പലപ്പുഴ കരൂരിലെത്തിച്ചു. ജയചന്ദ്രൻ കാണിച്ചു കൊടുത്ത സ്ഥലത്ത് നിന്ന് മൃതദേഹം പുറത്തെടുത്തു വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം കയർ കെട്ടി വലിച്ചിഴച്ചാണ് മൃതദേഹം തൊട്ടടുത്ത പറമ്പിലെത്തിച്ച് കുഴിച്ചുമൂടിയത്. വസ്ത്രങ്ങൾ തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇട്ട് കത്തിച്ചു. കൊലപാതകം നടന്നതോ മൃതദേഹം കുഴിച്ചിട്ടതോ പരിസരവാസികൾ അറിഞ്ഞിരുന്നില്ല