policewoman-hacked-to-death

കണ്ണൂര്‍ കരിവെള്ളൂരിലെ പൊലീസുകാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് പീഡനങ്ങള്‍ പുറത്തുപറഞ്ഞതിന്. പീഡനങ്ങള്‍ ദിവ്യശ്രീ കൗണ്‍സിലിങ്ങിനിടെ പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് ഭര്‍ത്താവിന്‍റെ മൊഴി. ഏഴ് ലക്ഷം രൂപ ധൂര്‍ത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും പ്രകോപിപ്പിച്ചതായി പ്രതി പറഞ്ഞു. ഇന്നലെ കണ്ണൂര്‍ കുടുംബകോടതിയില്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരങ്ങള്‍ ദിവ്യശ്രീ വെളിപ്പെടുത്തിയത്.

 

വൈകിട്ട് വീട്ടിൽ വച്ചാണ് കാസർകോട് ചന്തേര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് കൊലപ്പെടുത്തുന്നത്. വധശ്രമം തടയുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റിരുന്നു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലയ്ക്ക് ശേഷം മുങ്ങിയ പ്രതിയെ കണ്ണൂർ ടൗണിലെ പുതിയ തെരുവിൽ നിന്നാണ് വളപട്ടണം പൊലീസ് പിടികൂടിയത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി വന്ന ശേഷമാണ് കൊലപാതകം നടന്നത്. ദിവ്യശ്രീയെ മർദ്ദിച്ചതിന് ഭർത്താവിനെതിരെ പയ്യന്നൂർ പൊലീസിൽ നേരത്തെ കേസുണ്ട്. നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാജേഷ് മദ്യത്തിനും ലഹരി മരുന്നിനും അടിമയായിരുന്നു എന്ന് അയൽവാസി രമേശൻ പറഞ്ഞു. ദിവ്യശ്രീയുടെ സഹോദരിയെയും രാജേഷ് മർദ്ദിച്ചിരുന്നുവെന്നും അയൽവാസി പറഞ്ഞു.

ENGLISH SUMMARY:

In Kannur's Karivellur, a policewoman, Divya Sree, was murdered by her husband after she revealed details of abuse. According to his statement, her disclosure during counseling led to the crime. He also admitted being provoked when Divya Sree accused him of embezzling ₹7 lakh. The revelations were made during a counseling session at the Kannur family court yesterday.