പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി പൂട്ടി വീട്ടിലേക്കു സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് കാറിലെത്തിയ സംഘം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യൂസഫ്, ഷാനവസ് എന്നിവരെ ഇടിച്ചുവീഴ്ത്തിയത്. കണ്ണില്‍ മുളക് സ്പ്രേ അടിച്ചശേഷം സ്വര്‍ണവുമായി സംഘം കടന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ നാലുപേര്‍ തൃശൂരില്‍ പിടിയിലായി. തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒന്‍പതംഗ ക്രിമിനല്‍ സംഘമാണ് കവര്‍ച്ച നടത്തിയത്.

കണ്ണൂരുകാരായ പ്രബിന്‍ലാല്‍, രാജന്‍, വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ സ്വര്‍ണവുമായി കടന്നു. ഇവര്‍ക്കായി തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ തിരച്ചില്‍ തുടരുന്നു.

മൂന്നുപേരാണ് ആക്രമിച്ചതെന്നും അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമെന്നും ജ്വല്ലറി ഉടമ യൂസഫ് പറഞ്ഞു. ഒരാള്‍ കാറില്‍ ഇരിക്കുകയായിരുന്നു. കടയില്‍ സുരക്ഷ കുറവായതിനാലാണ് സ്വര്‍ണം വീട്ടിലേക്ക് കൊണ്ടുപോയതെന്നും യൂസഫ്.

ENGLISH SUMMARY:

In a gold heist case in Perinthalmanna, four people have been arrested for attacking two brothers who were returning home on a scooter after closing their jewelry shop. The incident occurred around 9 PM last night when a group in a car knocked down Yusuf and Shanavas, who were on the scooter. After spraying chili spray in their eyes, the gang stole around 3.5 kg of gold. Following a police search, four members of the gang were arrested in Thrissur. The robbery was carried out by a nine-member criminal gang from the Thrissur and Kannur districts.