perumbavoor-raid

TOPICS COVERED

പെരുമ്പാവൂരിൽ അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ 69 കാരനായ നടത്തിപ്പുകാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. റസിഡൻഷ്യൽ ഏരിയയിൽ വീട്‌ കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യം. ബംഗാൾ സ്വദേശികളായ സ്ത്രീകളെ ഇരകളാക്കിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പെരുമ്പാവൂർ ബിഒസി റസിഡൻഷ്യൽ ഏരിയയിലെ വീട്‌ കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്.  തദ്ദേശവാസിയായ 69 കാരനായ പരീത് ആണ് നടത്തിപ്പുകാരൻ. മുർഷിദാബാദ് സ്വദേശികളായ ഇമ്രാൻ സേഖ്, ഇമാനുൽ സേഖ് എന്നിവരാണ് സഹായികൾ. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാൾ സ്വദേശികളായ സ്ത്രീകളെ ഇരകളാക്കിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. അനാശ്യാസ്യ കേന്ദ്രം സംബന്ധിച്ച് നാട്ടുകാരിൽ നിന്നും പരാതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച പെരുമ്പാവൂർ കാളച്ചന്ത ഭാഗത്ത് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.