പത്തനംതിട്ടയിൽ പനി ബാധിച്ച് മരിച്ച 17കാരി ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. പനി കൂടി വെള്ളിയാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. 17കാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയമുണ്ട്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

17-year-old girl who died of fever in Pathanamthitta was five months pregnant