lodge-death

TOPICS COVERED

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് മരിച്ചത്. യുവതിയോടൊപ്പം മുറിയെടുത്ത തൃശൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ല. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തു

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      24–ാം തിയതിയാണ് തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫും ഫസിലയും ലോഡ്ജില്‍ മുറിയെടുത്തത്. അബ്ദുള്‍ സനൂഫ് ഇന്നലെ രാത്രി പത്തുമണിയോടെ എടിഎമ്മില്‍ നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. പിന്നീട് തിരിച്ച് എത്തിയിട്ടില്ല. യുവതിയെ കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ ബലപ്രയോഗം നടന്നതായോ കണ്ടെത്തിയിട്ടില്ല. യുവതിയുടെ ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും പൊലീസ് കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ

      ENGLISH SUMMARY:

      Woman found dead in lodge; young man with her missing