ഉത്തർപ്രദേശിലെ ജലൗണിൽ നഴ്സിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതായ് പരാതി. ക്രൂരമായ മര്‍ദനമേറ്റതായും യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാളും കുടുംബാംഗങ്ങളും ചേർന്ന് യുവതിയെ മർദ്ദിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചുർക്കി പൊലീസ് സ്‌റ്റേഷന് പരിധിയിൽ നഴ്‌സായി ജോലി ചെയ്യുന്ന യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറിൽ ജോലിക്ക് പോകുകയായിരുന്ന യുവതിയെ ഏതാനും പേർ ചേർന്ന് തടഞ്ഞുവയ്ക്കുകയും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപൊയി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പൊലീസാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെകുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നതിങ്ങനെ.... ‘രാവിലെ 9 മണിയോടെയാണ് എന്‍റെ ഭാര്യ ജോലിക്കായി ഇറങ്ങിയത്. അവൾ എന്നെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞത്. നാലുപേര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചതായും രണ്ട് പേർ കൂട്ടബലാത്സംഗം ചെയ്തതായും സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി പുരട്ടിയതായും വടി കയറ്റിയതായും അവളെന്നോട് പറഞ്ഞു. പൊലീസ് അവളെ വൈദ്യപരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.’