പാലക്കാട്ടെ ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവെന്ന് സുപ്രീം കോടതി. 17 പ്രതികള്‍ക്ക് ഒന്നിച്ച് ജാമ്യം നല്‍കിയതില്‍ തെറ്റുപറ്റി. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കണമായിരുന്നു എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ എന്‍.ഐ.എ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഒറ്റ വിധിയിലൂടെ 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം നല്‍കിയത് പിഴവാണ്, ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കണമായിരുന്നുവെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു. ജനുവരി 17നകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഹൈക്കോടതി ജാമ്യം നിഷേധിച്ച പ്രതികളുടെ അപ്പീലിലും നോട്ടീയച്ച കോടതി ഈ ഹര്‍ജികള്‍ അടുത്തമാസം 13ന് വീണ്ടും പരിഗണിക്കും.
2022 ഏപ്രില്‍ 16നാണ് പാലക്കാട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായാണ് തൊട്ടടുത്തദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് – എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്ന നാല്‍പതിലേറെപ്പേരാണ് പ്രതികള്‍. കുറ്റകൃത്യത്തിലെ നേരിട്ടുള്ള പങ്കിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി 17 പേര്‍ക്ക് ജാമ്യം നല്‍കിയത് എന്‍ഐഎക്ക് കനത്ത തിരിച്ചടിയായിരുന്നു. കേസ് അന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിലുമടക്കം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും കാരണമായി. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചതിനു കാരണമായ കേസുകളിലൊന്നു കൂടിയാണിത്.