എറണാകുളം പെരുമ്പാവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രതി. പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലിലാണ് അരുംകൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രതി വെളിപ്പെടുത്തിയത്. 

ഭാര്യയുടെയും വളര്‍ത്തുമകന്‍റെയും അടുപ്പം തിരിച്ചറിഞ്ഞ ഷിബാ ബഹദൂർ ഛേത്രി വിവാഹത്തിന് അനുമതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം കേരളത്തിൽ താമസിക്കാൻ പാടില്ല എന്ന നിബന്ധനയും ഷിബ മുന്നോട്ട് വെച്ചിരുന്നു.ഈ വ്യവസ്ഥ ഇരുവരും ലംഘിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 

ഷിബ മുന്നോട്ട് വെച്ച ഈ വ്യവസ്ഥ മാമുനിയും വളർത്തു മകനും തെറ്റിച്ചു. കഴിഞ്ഞദിവസം വളർത്തുമകൻ മാമുനിയെ വിവാഹ സൂചകമായി സിന്ദൂരം അണിയിച്ചിരുന്നു. ഇത് കണ്ട ഷീബ ഇവരോട് നാടുവിട്ടു പോകാൻ ആവശ്യപ്പെട്ടു. പക്ഷേ, ഷീബ പറഞ്ഞത് വകവയ്ക്കാതെ ഇന്നലെ രാവിലെ മാമുനി ഹോട്ടലിൽ ജോലിക്ക് എത്തി.ഇതിൽ, പ്രകോപിതനായ ഷിബ ഹോട്ടലിന്റെ അടുക്കളയിൽ വെച്ച് മാമുനിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം ഷീബ തന്നെയാണ് ആയുധവുമായി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

ബംഗാൾ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊല്ലാൻ കാരണമായത് ഭാര്യയും വളർത്തു മകനുമായുള്ള പ്രണയമാണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിനു പിന്നാലെ കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

പെരുമ്പാവൂർ ഭായി കോളനിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് ഷിബാ ബഹദൂർ ഛേത്രി. ഭാര്യ മാമുനി മറ്റൊരു ഹോട്ടലിൽ ജീവനക്കാരിയും. 51 കാരനായ ഷിബയും മാമുനിയും 10 വർഷമായി കേരളത്തിലുണ്ട്. വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി. ഇയാളുടെ ആദ്യ ഭാര്യ നേരത്തെ മരിച്ചു പോയതാണ്. അതിൽ 22 വയസ്സുള്ള മകനും ഉണ്ട്. ഷിബയ്ക്ക് 16 വയസ്സുള്ളപ്പോൾ ഒരു ആൺകുട്ടിയെ എടുത്തു വളർത്തിയിരുന്നു. 

ENGLISH SUMMARY:

Husband Kills Wife Over Affair With Adopted Son In Ernakulam