കോഴിക്കോട് താഴെ തിരുവമ്പാടിയിൽ നടുറോഡിൽ കൂട്ടയടി. കല്യാണത്തിന് എത്തിയ സംഘവും മറ്റൊരു സംഘവും തമ്മിലാണ് തല്ലു കൂടിയത്. വാഹനത്തിൻ്റെ മിററിൽ തട്ടിയെന്ന് ആരോപിച്ചുണ്ടായ തർക്കമാണ് തല്ലിൽ കലാശിച്ചത്. പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.