kumbanad-attack

തിരുവല്ല കുമ്പനാട്ട് കാരള്‍ സംഘത്തിനുനേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്നു സ്ത്രീകള്‍. ആക്രമിക്കരുതെന്നു കൈകൂപ്പി അഭ്യര്‍ഥിച്ചിട്ടും പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല. എന്തു കാരണത്താലാണ് അക്രമമെന്നു മനസിലാകുന്നില്ല. അവര്‍ പത്തോളം പേരുണ്ടായിരുന്നു. കുമ്പനാട് പ്രദേശവാസികള്‍ തന്നെയാണ്. മദ്യത്തേക്കാള്‍ മാരകമായ ലഹരിയാണ് സംഘം ഉപയോഗിച്ചതെന്നു തോന്നുന്നു. 

 

വലിയ തടിക്കഷണം ഉപയോഗിച്ചായിരുന്നു തല്ലിയത്. ചിലരുടെ കയ്യില്‍ ചെയിന്‍ വരെയുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോള്‍ അക്രമികള്‍ പലവഴിയ്ക്കു ഓടി അപ്രത്യക്ഷരായി. ഒരാളെ മാത്രമാണ് പിടികൂടാനായതെന്നും അക്രമത്തിനിരയായവര്‍ പറഞ്ഞു. ആക്രമണത്തില്‍ സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുമ്പനാട് എക്സോഡസ് ചര്‍ച്ച കാരള്‍സംഘത്തിനുനേരെയായിരുന്നു ആക്രമണം. 

ENGLISH SUMMARY:

Carol group attacked in Pathanamthitta; 8 injured