alp-kidnap

TOPICS COVERED

ആലപ്പുഴ ബൈപ്പാസിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ ട്വിസ്റ്റ്. തട്ടിക്കൊണ്ടു പോകൽ അല്ലെന്നും   ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പോലിസ് പറഞ്ഞു. കാറിൽ നിന്ന് എംഡിഎംഎ തൂക്കുന്ന ത്രാസ് കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെ പോലിസ് ചോദ്യം ചെയ്യുന്നു .  ഷംനാദിനെതിരെ വിവിധ സ്റ്റേഷനുകളിലായി 6 ലഹരിക്കേസുകളുണ്ട്. വാഹനം വാടകയ്ക്കെടുത്ത് പൊളിച്ചു വിറ്റ കേസും ഉണ്ട്. വാഹനത്തിൽ രക്ഷപെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ബൈപ്പാസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവാവിന്റെ വാഹനം ഡിവൈഡറില്‍ ഇടിച്ചു. ചില്ല് പൊട്ടിച്ച് യുവാവ് വാഹനത്തില്‍നിന്ന് പുറത്തുചാടി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ കാറില്‍ അക്രമികളും രക്ഷപെടുകയായിരുന്നു.