തൃശൂരില്‍ പതിന്നാലുകാരന്റെ കുത്തേറ്റ് പൂത്തോള്‍ സ്വദേശിയായ യുവാവ് മരിച്ച കേസില്‍ പ്രതികളായ രണ്ടുപേരും ലഹരിക്ക് അടിമകളെന്ന് പൊലീസ്. വിദ്യാര്‍ഥികളുടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം. സഹപാഠിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് സ്കൂളില്‍ നിന്ന് ഇവരെ പുറത്താക്കിയിരുന്നു. വിദ്യാര്‍ഥികള്‍ കഞ്ചാവ് വലിക്കുന്നതിനിടെയാണ് ഇന്നലെ കൊല്ലപ്പെട്ട യുവാവുമായി തര്‍ക്കത്തിലായത്. ഇതില്‍ ഒരാളുടെ പിതാവ് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും പൊലീസ്.
മുപ്പതുകാരനായ പൂത്തോൾ സ്വദേശി ലിവിൻ ആണ് വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തൃശൂർ വടക്കുനാഥ ക്ഷേത്ര മൈതാനത്തായിരുന്നു കൊലപാതകം. സ്കൂൾ വിദ്യാർഥികൾ രണ്ട് പെൺകുട്ടികൾക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെൺകുട്ടികളുമായ ഇരുട്ടത്ത് പോകുന്നത് തൃശൂർ പൂത്തോൾ സ്വദേശി ലിവിൻ ചോദ്യം ചെയ്തു. ഇതിന്‍റെ പേരിലായിരുന്നു തർക്കം. Read Also: പെൺകുട്ടികളുമായി ഇരുട്ടുള്ള സ്ഥലത്തേക്ക് പോയി, ചോദ്യം ചെയ്തപ്പോള്‍ കുത്തി; തൃശൂരിലെ കൊലയ്ക്ക് പിന്നില്‍ ഒൻപതാം ക്ലാസുകാരന്‍
ഇതിനിടെയാണ് വിദ്യാർഥികൾ കുത്തിയത്. പതിനഞ്ചു വയസുള്ള രണ്ട് വിദ്യാർഥികളാണ് ആക്രമിച്ചത്. കുത്തേറ്റ് വീണ ലിവിനെ കൂടെയുണ്ടായിരുന്ന വനിത സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയും സംഘവും സ്ഥലത്ത് എത്തി. കൊല്ലപെട്ട ലിവിനുമായി വിദ്യാർത്ഥികൾക്ക് മുൻ പരിചയം ഉണ്ടോ എന്നുള്ള കാര്യം പരിശോധിച്ചു വരികയാണെന്ന് ആർ. ഇളങ്കോ ഐ. പി. എസ്. വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സരത്തിന്റെ ഭാഗമായി നഗരത്തിലാകെ പൊലീസ് നിരീക്ഷണം ശക്തമായിരിക്കെയാണ് നഗര മധ്യത്തിലെ കൊലപാതകം