ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കര്‍ണാടകയിലെ ബല്‍ഗാവി ജില്ലയിലാണ് സംഭവം നടന്നത്. മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ശ്രീമത് ഇറ്റ്നാലെ എന്ന യുവാവിനെയാണ് ഭാര്യയായ സാവിത്രി കൊലപ്പെടുത്തിയത്.
ശ്രീമതിന് അമിതമായ മദ്യപാനമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാവിത്രി ലൈംഗിക ബന്ധത്തിന് വഴങ്ങാതെ വന്നതോടെ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രീമത് ശ്രമിക്കുകയായിരുന്നു. ഇതോടെ വലിയ കല്ല് ഉപയോഗിച്ച് ശ്രീമതിന്‍റെ തല തകര്‍ത്ത് യുവതി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി സമീപത്തുള്ള വയലില്‍ ഉപേക്ഷിച്ചു. ശ്രീമതിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചു. കൊലപ്പെടുത്തിയ സ്ഥലം വൃത്തിയാക്കിയ യുവതി കൊലക്ക് ഉപയോഗിച്ച ആയുധം ഒളിപ്പിക്കുകയും ചെയ്തു.
വയലില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ പുറത്തുനിന്നുള്ള സംഘമാണ് ആക്രമിച്ചതെന്നും സവിത്രി പറഞ്ഞിരുന്നു. എന്നാല്‍ വിശദമായ ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. മകളെ സംരക്ഷിക്കാനാണ് തനിക്ക് കൃത്യം ചെയ്യേണ്ടിവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മദ്യപാനിയായ ശ്രീമത് പതിവായി ഭാര്യയോട് വഴക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പണത്തിനായി മറ്റുള്ളവര്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നുവെന്നും പലപ്പോഴും അതിന് വഴങ്ങിക്കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും സാവിത്രി പറഞ്ഞു.