തിരുവനന്തപുരം പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഈമാസം 17ന് വിധി. കാമുകനെ കാളനാശിനി കലര്‍ത്തിയ കാഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഷാരോണിന്‍റെ കാമുകി ഗ്രീഷ്മയും അവരുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് പ്രതികള്‍. ഒന്നാം പ്രതിയായ ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനുമാണ് വിചാരണ നേരിട്ടത്. തെളിവ് നശിപ്പിച്ചതിനാണ് അമ്മയ്ക്കും അമ്മാവനുമെതിരെ കേസ്. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം ഇന്ന് പൂര്‍ത്തിയായി. തുടര്‍ന്നാണ് വിധി പറയാനായി ഈമാസം പതിനേഴിലേക്ക് നെയ്യാറ്റിന്‍കര അഡീഷണ്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ കേസ് മാറ്റിയത്.