വയനാട് തോൽപ്പെട്ടിയിൽ ജി.പി.എസ് ഘടിപ്പിച്ചുള്ള ലഹരികടത്ത് എക്സൈസ് സംഘം പിടികൂടി. കർണാടകയിൽ നിന്ന് സ്വകാര്യ ബസിൽ കടത്തി കൊണ്ടു വന്ന 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ കഞ്ചാവുമാണ് എക്സൈസ് സംഘം പിടികൂടിയത്. ബസിലെ പാർസലിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. തോൽപ്പെട്ടി ചെക് പോസ്റ്റിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയില്‍ സ്വകാര്യ ബസിന്റെ പാഴ്സല്‍ അറയിൽ കാർഡ് ബോർഡ് പെട്ടിയിലാണ് കഞ്ചാവും എംഡിഎംഎയും ഒളിപ്പിച്ചിരുന്നത്. പെട്ടിക്ക് മുകളിൽ ജി.പി.എസ് സംവിധാനവും ഘടിപ്പിച്ചിരുന്നു. ലഹരിയുടെ കൈമാറ്റം നിരീക്ഷിക്കാൻ ലഹരി മാഫിയ ഉപയോഗിച്ചതാണ് ഇത്.