പെട്രോൾ പമ്പിനുള്ളിൽ കാറുമായി അഭ്യാസപ്രകടനം നടത്തി ലഹരിക്ക് അടിമയായ യുവാവ്. കഴിഞ്ഞ ശനി വൈകിട്ട് കരുനാഗപ്പള്ളിയിലായിരുന്നു അഭ്യാസപ്രകടനം. ഇന്ധനം നിറയ്ക്കാനായി പമ്പിനുള്ളിൽ കയറുകയും പിന്നീട് പലപ്രാവശ്യം വട്ടംകറക്കി പാഞ്ഞു പോവുകയും ആയിരുന്നു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വവ്വാക്കാവ് സ്വദേശിയായ യുവാവിനെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കണ്ടെത്തി. യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിൽ ആക്കിയെന്ന് വീട്ടുകാർ അറിയിച്ചു.
ലഹരിക്കടിമപ്പെട്ടും അല്ലാതെയും റോഡില്‍ അഭ്യാസപ്രകടനം നടത്തുന്ന പല സംഭവങ്ങളും നേരത്തേ ഉണ്ടായിട്ടുണ്ട്. പലരും പൊലീസിന്റ വലയിലായിട്ടുമുട്ട്. ഇത്തരത്തില്‍ ലഹരി ഉപയോഗിച്ച് നടത്തുന്ന അഭ്യാസങ്ങള്‍ പലപ്പോഴും വലിയ തോതിലുള്ള അപകടങ്ങളിലേക്കാണ് ചെന്നെത്താറുള്ളത്.