burglars-set-fire-to-beak-i

TOPICS COVERED

വീടിന് തീയിട്ട ശേഷം കതക് തകർത്തു മോഷണം. കൊല്ലം അഞ്ചൽ പനയഞ്ചേരിയിലാണ് മോഷണം നടന്നത്. പനയഞ്ചേരി സ്വദേശി ഉല്ലാസിന്റെ വീടിന്റെ രണ്ടാമത്തെ നിലയുടെ മുൻവശത്തെ കതകിനാണ് മോഷ്ടാവ് തീയിട്ടത്. ആൾത്താ മാസം ഇല്ലാത്ത വീട് ആയതിനാൽ മോഷണം വിവരം പിന്നീടാണ് അറിഞ്ഞത്. ഉല്ലാസും കുടുംബവും തിരുവനന്തപുരത്താണ് നിലവിൽ താമസം. മോഷണം വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ  ഉല്ലാസ് അഞ്ചൽ പൊലീസിൽ സംഭവത്തിൽ പരാതി നൽകി.

 

പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.വീടിനകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരകളും മേശകളും എല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ  എല്ലാം വാരിവലിച്ചിട്ടാണ് മടങ്ങിയത്. വീടിന്റെ അടുക്കളയും  കുത്തിപ്പൊളിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Burglars Set Fire to Break In and Rob House in Kollam