അഞ്ചൽ വക്കമുക്കിലെ പൊതുശല്യമാണ് സ്ഥിരം മദ്യപാനിയായ രാജു. ദിവസവും മദ്യപിച്ചെത്തി നാട്ടുകാര്‍ക്കും അയൽവാസികൾക്കും നേരെ അസഭ്യം പറയും. പ്രദേശവാസികള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇയാള്‍ ഉണ്ടാക്കാറുള്ളത്. സഹികെട്ടാണ് പൊലീസിനെ വിവരമറിയിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.
പതിവുപോലെ കഴിഞ്ഞദിവസം രാത്രിയും രാജു അയൽവാസികൾക്ക് നേരെ അസഭ്യം പറച്ചില്‍ തുടര്‍ന്നു. പ്രദേശവാസികള്‍ വിവിവരമറിയിച്ചത് അനുസരിച്ചു അഞ്ചൽ പൊലീസ് സ്ഥലത്തെത്തി. ബഹളമുണ്ടാക്കികൊണ്ടിരുന്ന രാജു പൊലീസ് തടയാനെത്തിയതോടെ അവര്‍ക്ക് നേരെ തിരിഞ്ഞു.
കയ്യില്‍ മണ്ണെണ്ണ കരുതിയിരുന്ന രാജു അത് പൊലീസുകാരുടെ മുഖത്തേക്ക് ഒഴിച്ചു. അപ്രതീക്ഷിതമായിരുന്നു പ്രതിയുടെ നീക്കം. ബലം പ്രയോഗിച്ച് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയതുകൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്ത രാജുവിനെ കോടതി റിമാന്‍ഡ് ചെയ്തു.