റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്. സ്കൂള്‍ കലോല്‍സവം ഒപ്പനയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിക്കെതിരെ ദ്വയാര്‍ഥ പ്രയോഗം നടത്തിയതിനാണ് കേസ്. വനിതാ ശിശുവികസനവകുപ്പ് ഡയറക്ടര്‍ നേരിട്ട് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
തിരുവനന്തപുരം കന്‍റോണ്‍മെന്റ് എടുത്ത കേസില്‍ അവതാരകന്‍ അരുണ്‍കുമാറാണ് ഒന്നാംപ്രതി. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയെന്നാണ് എഫ്ഐആര്‍.