nineth-grader-assaulted

കാസർകോട് ബളാംതോട് ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. ഇരിപ്പിടത്തെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മുഖത്തിന് സാരമായി പരുക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുകയായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാർതഥിയും സുഹൃത്തുക്കളും. ഈ സമയം ഇവിടെയെത്തിയ പത്താം ക്ലാസ് വിദ്യാർഥികൾ സ്ഥലത്ത് നിന്നും മാറാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാക്കാതെ വന്നതോടെ അഞ്ചുപേർ ചേർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ആദ്യം പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലും, പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തെ എല്ലിന് പൊട്ടലുണ്ട്.

സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ചുപേരെ സ്കൂളിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ചൈൽഡ് ലൈൻ അധികൃതർ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ആശുപത്രിയിൽ നിന്നും വിവരം നൽകിയിട്ടും രാജപുരം പൊലീസ് കേസെടുത്തില്ലെന്നാണ് രക്ഷിതാവിന്റെ ആരോപണം.

ENGLISH SUMMARY:

A seating dispute at Balamtode Higher Secondary School, Kasaragod, escalated into violence, leaving a 9th-grade student with severe facial injuries. The victim is receiving treatment at Kanhangad District Hospital.