കഠിനംകുളത്ത് യുവതിയെകുത്തിക്കൊന്ന സുഹൃത്ത് ജോണ്‍സണ്‍ പിടിയില്‍. ഹോം നഴ്സായി ജോലി ചെയ്തിരുന്ന ചിങ്ങവനത്തെ വീട്ടില്‍ നിന്നാണ് പിടിയിലായത്. വിഷംകഴിച്ചെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലാക്കി. കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ വിവാഹശേഷം എറണാകുളം ചെല്ലാനത്താണ് താമസം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആതിരയുമായി ഒരു വര്‍ഷത്തിലേറെ അടുപ്പത്തിലായിരുന്നു.
ഒരുമിച്ചുള്ള ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണയായി ഒന്നര ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുന്‍പ് പണം വാങ്ങി. ആതിര കുടുംബം ഉപേക്ഷിച്ച് ഇറങ്ങിച്ചെല്ലണമെന്നായിരുന്നു ജോണ്‍സണിന്‍റെ ആവശ്യം. ഇത് നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.