കൊല്ലം അഞ്ചലില്‍ ഒന്‍പതുവയസുകാരനെ ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മുപ്പത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചൽ തേവര്‍തോട്ടം സ്വദേശി മണിക്കുട്ടനാണ് പിടിയിലായത്. രണ്ടുദിവസം മുന്‍പാണ് പ്രതി കുട്ടിയെ വീടിനുളളിലേക്ക് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സാധനം വാങ്ങാൻ വീട്ടിലെത്തിയതായിരുന്നു കുട്ടി. കുട്ടിയെ വീടിനുളളിലേക്ക് കയറ്റാന്‍ പ്രതി ശ്രമിച്ചെങ്കിലും കുട്ടി ഓടാന്‍ ശ്രമിച്ചു. ഇതോടെ കുട്ടിയെ പിടികൂടി ജനൽ കമ്പിയിൽ കൈകൾ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.